'പ്രളയപുത്ര'നെ നെഞ്ചോടണച്ച് അമ്മാമ്മ; കൊച്ചുമകനൊപ്പം എത്തിയത് ഒരു സന്ദേശവുമായി: വിഡിയോ

subhhan-video
SHARE

വിഡിയോകളിലൂടെ പ്രശസ്തരായ ഈ അമ്മാമ്മയും കൊച്ചുമോനും ഇത്തവണയെത്തിയിരിക്കുന്നത് മാതാപിതാക്കൾക്കുള്ള ഒരു തകർപ്പൻ സന്ദേശവുമായാണ്. കുഞ്ഞുമക്കളെ എത്ര കരുതലോടെ നോക്കണമെന്ന് പറഞ്ഞു തരികയാണ് അമ്മാമ്മയും കൊച്ചുമോനും. ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവിതകാലം മുഴുവൻ വേദനിക്കാനുള്ള കാരണമാകാൻ. നന്മയും കുഞ്ഞു കുഞ്ഞു തമാശകളും കോർത്തിണക്കിയുള്ള ഇരുവരുടെയും വിഡിയോകൾ അതിവേഗമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 

അമ്മാമ്മയ്ക്കും കൊച്ചുമകൻ ജിൻസണുമൊപ്പം വിഡിയോയിൽ എത്തുന്ന കുഞ്ഞുതാരം ആരാണെന്നറിയണ്ടേ? ജനിച്ചു വീഴും മുൻപ് തന്നെ കേരളക്കരയാകെ ചർച്ചയായി മാറിയ കുഞ്ഞുവാവയാണ് ഇവർക്കൊപ്പം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. പ്രളയപുത്രൻ എന്നറിയപ്പെടുന്ന സുബ്ഹാനാണ് ആ കൊച്ചുതാരം. 

കഴിഞ്ഞ പ്രളയകാലത്ത് ഹെലികോപ്റ്ററിൽ പറന്ന് നേവി ഹോസ്പിറ്റലിൽ പിറന്നുവീണ സുബ്ഹാൻ അമ്മാമ്മയുടെയും കൊച്ചുമോന്റെയും സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങുന്നു. നല്ലൊരു സന്ദേശം കൂടി ഈ വിഡിയോയിലൂടെ സമൂഹത്തിനു പകർന്നു നൽകുന്നു. 

നിരവധി ആരാധകരാണ് ഈ അമ്മാമ്മയ്ക്കും കൊച്ചുമകനുമുള്ളത്. എൺപത്തിയഞ്ചിലും പ്രസരിപ്പും ചുറുചുറുക്കും കാത്തു സൂക്ഷിക്കുന്ന മേരി ജോസഫ് മാമ്പിള്ളി എന്ന ഈ വൈറൽ അമ്മാമ്മ എറണാകുളം ചിറ്റാറ്റുകര സ്വദേശിയാണ്. അമ്മാമ്മയെ വൈറലാക്കിയ കൊച്ചുമകന്റെ പേര് ജിൻസൺ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...