‘തെക്ക്-വടക്ക് ഭിന്നിപ്പ്’; ആ പോസ്റ്റ് തന്റേതല്ലെന്ന്് വ്യക്തമാക്കി പാർവതി: കുറിപ്പ്

parvathy-post
SHARE

കേരളം മറ്റൊരു പ്രളയകാലത്തെ നേരിടുന്ന വേളയിലും വ്യാജസന്ദേശങ്ങൾക്കും വിവരങ്ങൾക്കും സമൂഹമാധ്യമത്തിൽ കുറവില്ല. നടി പാർവതി തിരുവോത്തിന്റേതെന്ന രീതിയിൽ ഇന്നലെ മുതൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ പ്രളയം വന്നപ്പോൾ വയനാടുകാർ സഹായത്തിന് വന്നത് മറക്കരുതെന്ന രീതിയിലായിരുന്നു പോസ്റ്റ്. ഇത് തന്റെതല്ലെന്നും കേരളത്തെ ഭിന്നിപ്പിക്കുന്ന തരത്തിലൊരു പോസ്റ്റ് തന്റെ പ്രൊഫൈലിൽ നിന്നും ഉണ്ടായിട്ടില്ലെന്നും പാർവതി വ്യക്തമാക്കുന്നു. പാർവതിയുടെ കുറിപ്പ് ഇങ്ങനെ:

FAKE PAGE ALERT!

നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് !

It has come to my notice that a profile claiming to be me has been sharing updates and information which is creating a lot of negativity, friction and differences among our people at this time of distress. Please be informed that this is a fake profile and it’s unfortunate to watch such things being done in the name of regionalism and divides of all kinds when everyone is trying to stand together to survive this crisis our state is in. Let’s not spend our energies and time in negativity and hatred but channelize it for the greater good. Let’s please not share or spread any wrong or misleading information to our contacts.

We had also tried reaching to the profile requesting them to cooperate and there has been no response. Hence, we felt it would be ideal to clarify this as it was leading to a lot of confusion and chaos. Thank you for your understanding! Let’s overcome this crisis this time again just like how we did last time... together !

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...