പ്രളയ പോസ്റ്റുകളിടാത്തത് പേടിച്ചിട്ട്; അതും സിനിമ പ്രമോഷനെന്ന് പറയും: കുറിപ്പുമായി ടൊവീനോ

tovino-flood-old
SHARE

കഴിഞ്ഞ വർഷത്തെ പ്രളയത്തിലെ റിയൽ ഹിറോയായിരുന്നു ടൊവിനോ. അരിച്ചാക്ക് ചുമന്നും ജനങ്ങൾക്ക് സഹായമെത്തിച്ചും രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചുമെല്ലാം ടൊവിനോ ഒപ്പം തന്നെയുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം സിനിമ ആളുകൾ കാണാനുള്ള തന്ത്രമാണെന്ന് ചിലർ ആരോപിച്ചു. മനുഷ്യത്വമുള്ളത് കൊണ്ടാണ് ചെയ്യുന്നതെന്ന് ടൊവിനോ ആവർത്തിച്ചെങ്കിലും ആരോപണം അവസാനിച്ചില്ല. തനിക്കതിലുണ്ടായ വിഷമം പല അവസരങ്ങളിലും താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടുമൊരു പ്രളയകാലത്ത്, എന്തുകൊണ്ടാണ് പ്രളയപോസ്റ്റുകൾ ഇടാതിരിക്കുന്നതെന്ന് ടൊവിനോ വിശദീകരിക്കുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം:

കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ. ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല. ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !

ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive !!!!

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...