അത് അറിഞ്ഞത് മറ്റൊരുവന്റെ വായില്‍ നിന്ന്: ആ നോട്ടത്തില്‍ ഞാന്‍ വേദനിക്കും: ബിബിന്‍

bibin
SHARE

ചുരുങ്ങിയ കാലത്തിനകം മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത അഭിനേതാവാണ് ബിബിന്‍ ജോര്‍ജ്ജ്. എന്നാല്‍ തന്റെ കലാരംഗത്തേക്കുള്ള കടന്നു വരവ് അത്ര സുഖരമല്ലെന്ന് അടുത്തിടെ താരം സിനിമ പാരഡൈസോ ക്ലബിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ബിബിന്റെ വാക്കുകള്‍ ഇങ്ങനെ; എനിക്ക് എന്റേതായ പ്രശ്നങ്ങങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കിയത് മറ്റൊരുവന്റെ വായില്‍ നിന്നാണ്. എന്റെ ഈ അവസ്ഥ വച്ച് ഞാന്‍ വല്ല ടെലിഫോണ്‍ ബൂത്തിലോ, ലോട്ടറി കച്ചവടമോ, പിഎസ്​സി പരീക്ഷയെഴുതി ഗവണ്‍മെന്റ് ജോലിയിലോ ഇരിക്കേണ്ടതാണ്. ഞാന്‍ സ്റ്റേജില്‍ പാട്ട് പാഠുമ്പോള്‍ ആളുകളുടെ മുഖത്ത് എപ്പോഴും സെന്റി ഭാവമായിരുന്നു. എന്നാല്‍ പ്രശ്നങ്ങളെ അതിജീവിക്കാന്‍ കരുത്തായത് എന്റെ അപ്പച്ചിയും അമ്മച്ചിയുമാണ്.

അക്കാലത്ത് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ പോകുമ്പോള്‍ അവര്‍ അടിമുടി എന്നെ നോക്കും. ആ നോക്കില്‍ തന്നെ ഞാന്‍ വേദനിക്കും. പിന്നീട് കലാഭവനില്‍ ചേര്‍ന്ന കാലത്ത് സ്കിറ്റ് കളിയ്ക്കാൻ പോകുമ്പോൾ കൂട്ടത്തിൽ കൂട്ടാറില്ലായിരുന്നുവെന്നും ബിബിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...