‘മമ്മൂട്ടിയെ ഇഷ്ടപ്പെട്ടു നടന്നാൽ എന്ത് കിട്ടുമെടാ..’; മറുപടിയുമായി യുവതാരം; കുറിപ്പ്

mammootty-aswin-fb-post
SHARE

‘നെഞ്ചിനകത്ത് ലാലേട്ടൻ, നെഞ്ചുവിരിച്ച് ലാലേട്ടൻ..’ മോഹൻലാൽ ആരാധകർക്ക് എന്നെന്നും പാടി നടക്കാനുള്ള ഗാനം. എന്നാൽ ഇൗ ഗാനത്തിൽ അഭിനയിച്ച അശ്വിൻ ഒരു പക്കാ മമ്മൂട്ടി ആരാധകനാണ്. ക്വീൻ എന്ന സിനിമയിലെ ഇൗ ഗാനത്തിലൂടെ അശ്വിനും വലിയ ശ്രദ്ധയാണ് ലഭിച്ചത്. ഇപ്പോഴിതാ താരം നായകനാകുന്ന ചിത്രവും ഉടൻ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടുമെന്ന് ചോദിച്ചവർക്കായി താരം ഫെയ്സ്ബുക്കിൽ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

‘ഒരുപാടു സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഞാൻ ഈ ഫോട്ടോ ഇവിടെ ഇടുന്നതു. ഈ ഓഗസ്റ്റ് 16 ന് ഞാൻ നായക വേഷം ചെയുന്ന കുമ്പാരീസ് എന്ന ചിത്രം ഇറങ്ങുകയാണ്. അതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീൻ എടുക്കുമ്പോൾ എടുത്ത ഫോട്ടോ ആണ് ഇത്, അതും നമുടെ ബിലാലിക്കയുടെ ഒപ്പം..

MEGASTAR mammotty turns 48 in his film career. ഈ കാലം അത്രെയും നമ്മളെ വിസ്മയിപ്പിച്ച നടൻ, ഒരു സിനിമ നടൻ ആവാൻ എന്നെ കൊതിപ്പിച്ച നടൻ. മമ്മൂട്ടി ഭ്രാന്തൻ, മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയിൽ ഉണ്ട് എല്ലാം. കാരണം ഈ വരുന്ന ഓഗസ്റ്റ് 16 ഞാനും ക്വീനിലെ എൽദോയും ജെന്സനും പിന്നെ ടിറ്റോ വിൽ‌സനും ഒക്കെ ചേർന്ന് അഭിനയിക്കുന്ന കുമ്പാരീസ് എന്ന പടം വരുവാണ്. 

ഞാൻ ആദ്യമേ പറഞ്ഞില്ലെ, സിനിമയോട് ഒരു ഭ്രാന്തുണ്ടായത് നടൻ ആവാൻ മോഹിപ്പിച്ചത് ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ. Thank you MEGASTAR for inspiring us.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...