രാജ്യം നശിപ്പിക്കലിന്റെ ഉസ്താദിന്റെ കയ്യിലെന്ന് സിദ്ധാർഥ് ; പിന്നാലെ ഭീഷണി

sidh07
SHARE

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി വീണ്ടും നടൻ സിദ്ധാർഥ്. കശ്മീർ വിഷയവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ട്വീറ്റെന്നാണ് സൂചന. രാജ്യത്തിന്റെ ശ്രദ്ധ സുപ്രധാനമായ വസ്തുതകളിൽ നിന്ന് തിരിക്കുന്നതിന്റെ ഭാഗമായാണ് ചില കാര്യങ്ങൾ സജീവമാക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാജ്യം ശ്രദ്ധതിരിക്കലിന്റെയും നശിപ്പിക്കലിന്റെയും ഗുരുവിന്റെ കൈകളിലാണ് ഇപ്പോൾ ഉള്ളത്. എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് നല്ലബോധ്യമുണ്ടെന്നും ചെയ്യുന്നതിനെ കുറിച്ച് പൂർണ ബോധവാൻമാരാണെന്ന് ജനങ്ങൾ മനസിലാക്കിയിരിക്കണമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ട്വീറ്റിന് പിന്നാലെ സിദ്ധാർഥിന് ഭീഷണികളും ഉയർന്നിട്ടുണ്ട്. അടുത്തതായി നിന്നെ പിടിച്ച് അകത്തിടുമെന്നാണ് ചില ട്വിറ്റർ ഹാൻഡിലുളിൽ നിന്നുള്ള കമന്റുകൾ. വ്യാപകമായ സൈബർ ആക്രമണം താരത്തിനെതിരെ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സിനിമ ഇല്ലാതെ വെറുതേ ഇരിക്കുന്നത് കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം പ്രസ്താവനയെന്നും ചിലർ ആരോപിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...