ഈ പുഞ്ചിരി വിലമതിക്കാനാകാത്തത്, ഒരു പാട് കാത്തിരുന്നു: കുഞ്ചാക്കോ

kunchacko-baby
SHARE

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞിനെക്കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞു തീരുന്നില്ല നടൻ കുഞ്ചാക്കോ ബോബന്. അവന്റെ അമ്മയുടെ മുഖത്തെ പുഞ്ചിരി വിലമതിക്കാനാകാത്തതാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍'.... ചാക്കോച്ചന്റെ കുറിപ്പില്‍ പറയുന്നു. മകനെ ചേർത്തു പിടിച്ച് പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ചാണ് നടൻ ഈ വാക്കുകൾ കുറിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...