ഈ തീരുമാനത്തിന് വേണ്ടത് ചങ്കൂറ്റം; 370 റദ്ദാക്കിയതിനെ തുണച്ച് അമല പോൾ

modi-amala-paul
SHARE

കശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയതിനെ അനുകൂലിച്ച് അമല പോൾ. ഇതുപോലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ചങ്കുറ്റം വേണമെന്ന് താരം ട്വിറ്ററിൽ കുറിച്ചു. നടപടിയെ പിന്തുണച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് പങ്കുവെച്ചാണ് വിഷയത്തിൽ അമല‌ പോൾ പ്രതികരിച്ചത്. 

''ഏറെ അനിവാര്യമായ, ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതുമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു'' അമല പോൾ ട്വീറ്റ് ചെയ്തു.

ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റിക്കൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അസാധാരണ നീക്കത്തിലൂടെയാണ് കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തത്. ജമ്മു-കശ്‌മീരിനു പ്രത്യേക സംസ്‌ഥാനപദവി നൽകുന്നതായിരുന്നു ഭരണഘടനയിലെ 370-ാം വകുപ്പ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...