ഇത്ര നല്ലൊരു ഭർത്താവ്; ആരാധകനെ വിവാഹം കഴിച്ചു; വെളിപ്പെടുത്തി രാഖി സാവന്ത്

rakhi-05
SHARE

ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. യുകെയിൽ ബിസിനസുകാരനായ റിതേഷ് (36) ആണ് വരൻ. മുംബൈയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ജൂലൈ 28നായിരുന്നു വിവാഹം. രാഖി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. 

കയ്യിൽ മെഹന്ദിയും നെറ്റിയിൽ സിന്ദൂരവുമണിഞ്ഞ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രാഖി പോസ്റ്റ് ചെയ്തിരുന്നു. വിവാഹം കഴിഞ്ഞോ എന്ന ചോദ്യങ്ങൾക്ക് താരം ഇല്ലെന്നാണ് മറുപടി നൽകിയത്. പേടി കൊണ്ടാണ് വിവരം പുറത്തുപറയാതിരുന്നത് എന്ന് രാഖി പറയുന്നു. 

''റിതേഷ് എന്നാണ് അദ്ദേഹത്തിന്റെ പേര്. വിവാഹശേഷം അദ്ദേഹം യുകെയിലേക്ക് പോയി. വിസക്കായി കാത്തിരിക്കുകയാണ് ഞാൻ, ലഭിച്ചാലുടൻ യുകെയിലേക്ക് പോകും. ഇന്ത്യയിൽ ജോലി ചെയ്യുന്നത് തുടരും. ടി വി പരിപാടികൾ നിർമിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്.

''ഇത്ര നല്ലൊരു ഭർത്താവിനെ ലഭിച്ചതിൽ ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു. പ്രഭു ചൗളയുമൊത്തുള്ള ആദ്യ അഭിമുഖം കണ്ടതുമുതൽ എന്റെ ആരാധകനാണ് റിതേഷ്. അതിന് ശേഷം എനിക്ക് വാട്സ്ആപ്പിൽ മെസേജ് ചെയ്തു. പിന്നീട് സംസാരിച്ചു. സുഹൃത്തുക്കളായി. ഒന്നരവർഷം മുൻപാണ് ഇത് സംഭവിക്കുന്നത്. റിതേഷിനെ പരിചയപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയാകണമെന്നത് എന്റെ സ്വപ്നമായിരുന്നു. എന്റെ വലിയൊരു സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. 

''ഹിന്ദു, ക്രിസ്ത്യന്‍ രീതികളില്‍ വിവാഹം നടത്തി. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമെ ചടങ്ങിൽ പങ്കെടുത്തുള്ളൂ. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ് റിതേഷ്. മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹത്തിന് താത്പര്യമില്ല. 

''കുട്ടികളുണ്ടായ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിൽ വരാമെന്നുംമ ഫോട്ടോഷൂട്ട് നടത്താമെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. 2020ഓടെ കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്നും രാഖി പറഞ്ഞു. 2018 ഡിസംബറിൽ ദീപക് കലാൽ എന്ന വ്യക്തിയുമായി വിവാഹിതയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വിവാഹവും നടന്നിരുന്നില്ല. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...