എനിക്ക് അസൂയയും ദേഷ്യവുമുള്ള മനുഷ്യൻ; സൗബിനെക്കുറിച്ച് ചാക്കോച്ചൻ; വിഡിയോ

soubin-05
SHARE

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിൻ ഷാഹിർ നായകനാകുന്ന അമ്പിളി. ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന  ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടീസറും സൗബിന്റെ ഡാൻസും തരംഗമായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

ലുലു മാളിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, നവീൻ നസീം, ദിലീപ് പോത്തൻ നസ്രിയ നസീം, ഗ്രേസ് ആന്റണി എന്നിവരും അണിയറപ്രവർത്തകരും പങ്കെടുത്തു. സൗബിന്റെ മകൻ ഓര്‍ഹാൻ ആയിരുന്നു പരിപാടിയിലെ താരം. കുഞ്ചാക്കോ ബോബനും നവീനും നസ്രിയയും ഓർഹാനെ കൊഞ്ചിക്കുന്നത് വിഡിയോയിൽ കാണാം. 

'എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുള്ള ഐറ്റമാണ് സൗബിൻ. കഴിഞ്ഞ 22 വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വർഷമേ ആയുള്ളൂ. സിനിമയിൽ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിനെത്തിയത് തന്നെ സൗബിന്റെ മൈക്കിൾ ജാക്സൺ കാണാനാണ്''- കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...