നേട്ടത്തിന്റെ നെറുകയിൽ ഗിന്നസ് പക്രു; രാജ്യത്തെ ഉയരം കുറഞ്ഞ സിനിമാ നിർമ്മാതാവ്

pakru05
SHARE

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിര്‍മാതാവെന്ന റെക്കോര്‍ഡ് ഇനി ഗിന്നസ് പക്രുവിന് സ്വന്തം. പുതിയ ചിത്രം ഫാന്‍സിഡ്രസ് ആണ് പക്രുവിനെ നേട്ടത്തിന് അര്‍ഹനാക്കിയത്. ഏറ്റവും ഉയരം കുറഞ്ഞ നായകന്‍, സംവിധായകന്‍ എന്നീ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെയാണ് പുതിയ നേട്ടം.

പക്രുവിനൊപ്പം നല്ല സ്റ്റൈലായി ഡിക്രുവും സൈക്കിള്‍ ചവിട്ടി. പുതിയ സിനിമയായ ഫാന്‍സിഡ്രസിലെ കഥാപാത്രത്തെ ചലിക്കുന്ന പ്രതിമയാക്കി സമ്മാനിച്ച സുഹൃത്തിന്റെ ആവശ്യപ്രകാരമായിരുന്നു സൈക്കിള്‍ സവാരി. ഡാവിഞ്ചി സുരേഷിന്‍റെ കരവിരുതിന് നന്ദി പറയാനും പക്രു മറന്നില്ല. ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിര്‍മാതാവെന്ന റെക്കോര്‍ഡ് പക്രു സ്വന്തമാക്കിയ വേദിയിലായിരുന്നു പ്രതിമയുടെ കൈമാറ്റവും. കൊച്ചിയില്‍നടന്ന ചടങ്ങില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സ് അധികൃതര്‍ റെക്കോര്‍ഡ് രേഖ പക്രുവിന് കൈമാറി.

അല്‍ഭുതദ്വീപെന്ന സിനിമയിലൂടെ ഏറ്റവും ഉയരം കുറഞ്ഞ നായകനുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ പക്രു, 2013ല്‍ കുട്ടീം കോലുമെന്ന ചിത്രം സംവിധാനവും ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...