'നീലനിറം പ്രണയത്തിന്'; പെട്ടിക്കുള്ളിലെ മോഹൻലാല്‍ സമ്മാനം തിരഞ്ഞ് ആരാധകർ

anoop-menon-mohanlal
SHARE

നടൻ അനൂപ് മേനോന് മോഹൻലാല്‍ നൽകിയ ജൻമദിനസമ്മാനം എന്തെന്ന് തിരയുകയാണ് ആരാധകർ. ആഗസ്റ്റ് മൂന്നിനായിരുന്നു അനൂപ് മേനോന്റെ ജൻമദിനം. തനിക്ക് ലഭിച്ച വിലയേറിയ പിറന്നാൾ സമ്മാനത്തെക്കുറിച്ച് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

നീല നിറത്തിലുള്ള സമ്മാനപ്പൊതി കൊണ്ടു പൊതിഞ്ഞ ഗിഫ്റ്റ് ബോക്സിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. 'ഹാപ്പി ബർത്ത്‍ഡേ ഡിയർ, നീല നിറം പ്രണയത്തിനുള്ളതാണ്' എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. 

അനൂപ് മേനോൻ നായകനായി അഭനയിച്ച എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിലെ ഡയലോഗാണിത്. തന്റെ ചേട്ടനും അടുത്ത സുഹൃത്തുമായ ലാലേട്ടനിൽ നിന്നും കിട്ടിയ ഈ സമ്മാനം വിലയേറിയതാണെന്ന് അനൂപ് മേനോന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...