‘അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?’; കാരവൻ വിവാദത്തിൽ മാലാ പാർവതി

maala-parvathy-caravan
SHARE

ഹാപ്പി സർദാർ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഇടയിൽ മാലാ പാർവതി കാരവൻ ചോദിച്ചുവെന്ന് അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ ആരോപണം ഉയർത്തിയിരുന്നു. സഞ്ജയ് പാൽ എന്ന വ്യക്തിയാണ് ആരോപണം ഉന്നയിച്ചത്. ഇതിനെക്കുറിച്ച് മാലാ പാർവതിയുടെ വിശദീകരണ കുറിപ്പ് ഇങ്ങനെ:

Happy sardar.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. 

എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്. 

ബില്ല് ചുവടെ ചേർക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തല്‍ക്കാലം നിർത്തുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...