‘റോക്കറ്റ്റി ദ നമ്പി എഫക്ട്’ പൂർത്തിയായി; നമ്പി നാരായണനായി മാധവൻ

nambi-film
SHARE

െഎ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റെ ജീവിതകഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം റോക്കറ്റ്റി ദ നമ്പി എഫക്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തതും നമ്പി നാരായണനായി അഭിനയിക്കുന്നതും നടന്‍ മാധവനാണ്. 

  ഇംഗ്ളിഷ് ഉള്‍പ്പടെ അഞ്ചുഭാഷകളിലൊരുങ്ങുന്ന ചിത്രം. റോക്കറ്റ്റി ദ നമ്പി എഫക്ട് . 2015മുതല്‍ ഈ സിനിമ യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു മാധവന്‍. നമ്പി നാരായണനെത്തന്നെ നേരില്‍കണ്ട് പലപ്പോഴായി ജീവിതം പകര്‍ത്തിയെഴുതി. മുപ്പതുവയസ് മുതല്‍ അറുപത്തിയഞ്ചുവയസുവരെയുള്ള നമ്പിനാരായണനെ അതേപടി പകര്‍ത്താനായി ശരീരഭാരം കൂട്ടിയും കുറച്ചുമെല്ലാമാണ് മാധവന്‍ സിനിമയുടെ ഭാഗമായത്. സിമ്റനാണ് നായിക.വര്‍ഗീസ് മൂലന്‍സ് ഗ്രൂപ് ഒാഫ് കമ്പനീസിന്റെ വര്‍ഗീസ് മൂലന്‍സ് പിക്ചേഴ്സും മാധവന്റെ ഭാര്യ  സരിത മാധവന്റെ ട്രൈ കളര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിക്കുന്നത്. എഴുപതുകോടിയിലധികം രൂപയാണ് മുടക്കുമുതല്‍.

ക്യാപ്റ്റന്‍ സിനിമയൊരുക്കിയ പ്രജേഷ് സെന്നാണ് സിനിമയുടെ കോ ഡയറക്ടര്‍. ഈ വര്‍ഷംതന്നെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയില്‍ ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖതാരങ്ങള്‍ അഭിനയിക്കുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...