പുതിയ ഭാവം, പഴയ ഈണം; പേടിപ്പെടുത്താൻ വീണ്ടും പുതുമഴയായി വന്നൂ നീ...

akashaganga2
SHARE

മലയാള സിനിമയിലെ ഹിറ്റ് ഹൊറര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് വിനയൻ. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ കവർസോങ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു. ആദ്യ ഭാഗത്തിൽ ചിത്ര ആലപിച്ച  'പുതുമഴയായി വന്നു' എന്ന  സൂപ്പർ ഹിറ്റ് ഗാനമാണ് കവർസോങ് ആയി ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിൽ നായകനായ റിയാസിന്റെ ഭാര്യയും ഗായികയുമായ ശബ്നയാണ് ഗാനം ആലപച്ചിരിക്കുന്നത്. 

ഒരു വമ്പന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണന്‍, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്നി ഖാന്‍, ഹരീഷ് പേരാടി, സുനില്‍ സുഗത, ഇടവേള ബാബു, സാജു കൊടിയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം ആരതി നായരാണ് നായിക. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിഷ്വല്‍ എക്സ്പീരിയന്‍സ് തന്നെയായിരിക്കും ആകാശഗംഗ 2.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...