ട്വന്റി ട്വന്റി ചിത്രം സ്റ്റൈലില്‍ ഒരു ട്രെയിലര്‍ ലോഞ്ച്; പൊറിഞ്ചു മറിയം ജോസ്

mohnalal2
SHARE

ട്വന്റി ട്വന്റി ചിത്രം സ്റ്റൈലില്‍ കൊച്ചിയില്‍ ഒരു ട്രെയിലര്‍ ലോഞ്ച്. ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലറാണ് കൊച്ചിയില്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയടക്കം മലയാളത്തിലെ പ്രമുഖതാരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലും ട്രെയിലര്‍ റിലീസ് ചെ‌യ്തു. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. 

എന്തിലും വ്യത്യസ്തതകള്‍ കൊണ്ടുവരുന്ന സംവിധായകനാണ് ജോഷി...തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ല്‍ ലോഞ്ചും ഒരു അടാര്‍ സ്റ്റൈലയാരുന്നു, 

കൊച്ചി ലുലുമാളില്‍ ഒത്തുകൂടിയ ആയരിങ്ങളെ സാക്ഷിനിര്‍ത്തി മോഹന്‍ലാല്‍ ട്രെയ്‌ലര്‍‌ റിലീസ് ചെയ്തു 

അതിനൊപ്പം. മമ്മൂട്ടി, പ്രിഥ്വിരാജ്, ദിലീപ്, ജയറാം,  ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ജയസൂര്യ, ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ തുടങ്ങി മലയാളത്തിന്റെ താരനിര ട്രെയിലര്‍ തങ്ങളുടെ ഫെയ്സ്ബുക്കിലൂം റിലീസ് ചെയ്തു.. 

ഇതാണ് പൊറുഞ്ചു മറിയം ജോസ്. കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും ആലപ്പാട് മറിയമായി നൈലാ ഉഷയും എത്തുന്നു. കീര്‍ത്തന മൂവിസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രം സ്വതന്ത്ര്യദിനത്തിന് തിയറ്ററുകളില്‍ എത്തും. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...