'ഇങ്ങള് കണ്ണട തരോ'; ആരാധകന് മാസ് മറുപടി നൽകി ടൊവീനോ; ചിരി

tovino-unni-mukundan
SHARE

ആരാധകൻ ചോദിച്ച കൂളിങ്ങ് ഗ്ലാസ് വീട്ടിലെത്തിച്ചുകൊടുത്ത് ഉണ്ണി മുകുന്ദൻ കയ്യടി നേടിയിട്ട് അധികദിവസങ്ങൾ ആയില്ല. അതേ ആയുധം ഒരിക്കൽ കൂടി പരീക്ഷിക്കപ്പെട്ടു, ഇവിടെ പക്ഷേ, കഥാപാത്രങ്ങൾ ‌മാത്രം മാറി. കൂളിങ്ങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ടൊവീനോയോടായിരുന്നു 'ഇങ്ങള് കണ്ണട തരോ' എന്ന ആരാധകന്റെ ചോദ്യം. അധികം വൈകാതെ മറുപടിയുമെത്തി. ''ശൂ, ശൂ, ആള് മാറി, അതിവിടെയല്ല'' എന്നായിരുന്നു ടൊവീനോയുടെ മറുപടി. 

''എന്നാലും കൊടുക്കാമായിരുന്നു വെറുതെ ഒന്നുമല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ'', ''പണ്ട് എയർപോർട്ടിൽ വെച്ചൊരു ചേച്ചി ഉണ്ണിമുകുന്ദ എന്നും വിളിച്ചു വന്നതല്ലേ... എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ'', എന്നിങ്ങനെ രസകരമായ മറുപടികൾ കൊണ്ട് കമന്റ് ബോക്സ് നിറയുകയാണ്. 

tovino-cooling-glass

രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൂളിങ്ങ് ഗ്ലാസ് വെച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കണ്ണട ഒരുപാട് ഇഷ്ടമായ ആ ആരാധകന്‍ 'ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ളീസ്' എന്ന് ചോദിക്കുകയും ചെയ്തു. പിന്നാലെ വീട്ടിലെ മേല്‍വിലാസം അന്വേഷിച്ച് ആ കണ്ണട എത്തിച്ചുകൊടുത്താണ് ഉണ്ണി മുകുന്ദൻ കയ്യടി നേടിയത്. ശേഷം ആ ആരാധകൻ അതേ കൂളിങ് ഗ്ലാസും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോയും പ്രേക്ഷകർ കണ്ടു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...