'തല മാറ്റി ഒട്ടിച്ചതാണോ'യെന്ന് മമ്മൂട്ടി; കിടിലന്‍ ലുക്കില്‍ ജയറാം

jayram03
SHARE

ആരാധകരെ ഞെട്ടിക്കുന്ന മേക്ക് ഓവറുമായി നടന്‍ ജയറാം. ഫെയ്സ്ബുക്കിലാണ് താരം വര്‍ക്കൗട്ട് ചെയ്ത് അതിസുന്ദരനായ ചിത്രം പങ്കുവച്ചത്. അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് ജയറാം വമ്പന്‍ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്.

ഫെയ്സ് ബുക്കില്‍ ഇടുന്നതിന് മുമ്പ് ചിത്രം താന്‍ മമ്മൂട്ടിക്ക് അയച്ച് കൊടുത്തിരുന്നുവെന്നും ജയറാം വെളിപ്പെടുത്തി. ചിത്രം കിട്ടിയിട്ടും കുറേ നേരം മറുപടിയൊന്നും കിട്ടിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍, 'എന്താടാ നീ തന്നെയാണോ അതേ തല വെട്ടി ഒട്ടിച്ചതാണോ , എന്നും ഇങ്ങനെ ഇരിക്കണമെന്നും' മമ്മൂട്ടി പറഞ്ഞതായും താരം പറയുന്നു.

തെലുങ്ക് ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛന്‍ വേഷത്തിലാണ് ജയറാം എത്തുന്നത്. 13 കിലോഭാരമാണ് ജയറാം കുറച്ചത്. അടുത്തവര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...