കുടവയറില്‍ നിന്ന് ജയറാം മെലിഞ്ഞ ‘പയ്യനി’ലേക്ക്: താരത്തിന് പറയാനുള്ളത്

jayaram-transformation
SHARE

60 ദിവസം കൊണ്ട് ജയറാം മെലിഞ്ഞ് കൂടുതൽ സുന്ദരനായത് കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. കാളിദാസന്റെ ഫെയ്സാപ്പാണോ, എങ്ങനെ ഇത്ര മെലിഞ്ഞു എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. തടികുറക്കാൻ ചെയ്ത പരിശ്രമങ്ങളെക്കുറിച്ച് ജയറാമിന്റെ വാക്കുകൾ ഇങ്ങനെ: അല്ലു അർജുന്റെ തെലുങ്ക് പടത്തിന് വേണ്ടിയാണ് തടിക്കുറിച്ചത്. പട്ടാഭിരാമൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ഉടനാണ് തെലുങ്കിൽ നിന്നുള്ള വിളി വരുന്നത്. പട്ടാഭിരാമനിൽ ഞാനൊരു ഫുഡ് ഇൻസ്പെക്ടറുടെ വേഷമാണ് ചെയ്യുന്നത്. ആ കഥാപാത്രത്തിന് അത്യാവശ്യം നല്ല തടിവേണം. അൽപം കുടവയറൊക്കെയുള്ള കഥാപാത്രമാണ്. തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ ആകെ രണ്ട് മാസത്തെ ഇടവേള മാത്രമാണുണ്ടായിരുന്നത്. 

ഈ 60 ദിവസത്തിൽ ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതായിരുന്നു. വെളുപ്പിനെ എഴുന്നേറ്റ് വ്യായാമം ചെയ്യും. എനിക്ക് ഇഷ്ടപ്പെട്ട എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കിയുള്ള ഡയറ്റായിരുന്നു പിന്തുടർന്നത്. ആളുകൾ കമന്റ് പറയുന്നത് പോലെ എളുപ്പമല്ല തടികുറയ്ക്കൽ. ഈ തടി കുറയ്ക്കാൻപ്പെട്ട പാട് എനിക്ക് മാത്രമേ അറിയൂ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...