കുഞ്ഞിന്റെ ചിത്രമിട്ടപ്പോള്‍ നേരിട്ട അപഹാസം; ഹൃദയം തകര്‍ന്ന് ബിബിന്‍; വിഡിയോ

bibin-george
SHARE

തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസ് തുറന്ന് തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ്. പരിമിതികളെ അതിജീവിച്ചാണ് ബിബിൻ സിനിമയിൽ വിജയം കൈവരിച്ചത്. തന്റെ പുതിയ ചിത്രം ‘മാർഗംകളി’യുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന കൂട്ടത്തിലാണ് മനോരമ ന്യൂസ് പ്രത്യേക പരിപാടിയിൽ തനിക്ക് നേരിട്ട ആക്രമണങ്ങളെക്കുറിച്ച് ബിബിൻ പറഞ്ഞത്. വാക്കുകൾ ഇങ്ങനെ:

ഞാൻ ഒരു കലാസൃഷ്ടിയാണ് നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്. അതിലൂടെ നിങ്ങളെ രസിപ്പിക്കാനാണ് ശ്രമിക്കുന്നത്. പണം കൊടുത്ത് സിനിമ കാണുന്നവർക്ക് ഇഷ്ടമായില്ലെന്ന് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ ഇപ്പോൾ കാണുന്ന ഒരു പ്രവണത തെറി വിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെ വലിച്ചിഴയ്ക്കുന്നതുമൊക്കെയാണ്. 

എന്റെ കുഞ്ഞ് ജനിച്ച സന്തോഷത്തിൽ അവൾക്കൊപ്പമുള്ള പടം ഞാൻ പോസ്റ്റ് ചെയ്തു. ഉരുക്കുവനിത എന്ന അടിക്കുറിപ്പോടെയാണ് ഞാൻ പോസ്റ്റ് ചെയ്തത്. അത് സിനിമാഗ്രൂപ്പുകളിൽ പ്രചരിച്ചു. ഒരു സിനിമാഗ്രൂപ്പിൽ ഏതോ ഒരാൾ എങ്ങനെയാണ് ഉരുക്കുവനിത ആകുന്നതെന്ന് ചോദിച്ചു. അതിന് താഴെ വേറെ ഒരാളിട്ട കമന്റ് എന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു.  ഏറെ വേദനിപ്പിച്ച ഒരു കമന്റായിരുന്നു അത്. കുഞ്ഞിനെപ്പോലും വെറുതെവിടുന്നില്ലെന്നുള്ളത് കഷ്ടമാണ്– ബിബിൻ പറഞ്ഞു. ആ വേദന ബിബിന്‍‌ പറയുന്ന വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...