മെട്രോമാൻ വെള്ളിത്തിരയിൽ; ഇ ശ്രീധരനായി ജയസൂര്യ

sreedharan-movie
SHARE

മെട്രോമാൻ ഇ.ശ്രീധരന്റെ ജീവിതം സിനിമയാകുന്നു.  നടൻ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ.പ്രകാശാണ്. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം ഇ.ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ നടന്നു.

രാജ്യത്തിനുതന്നെ മാതൃകയായ മെട്രോമാന്റെ ജീവിതം തിരശീലയിലേക്ക്.അജയ് നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്‌ രാമസേതു എന്നാണ് പേരിട്ടിരിക്കുന്നത്.തന്റെ ജീവിതം വരും തലമുറയ്ക്ക് പാഠമാകണമെന്ന ആഗ്രഹമുള്ളതിനാലാണ് സിനിമയ്ക്ക് അനുവാദം നൽകിയതെന്ന് ഇ.ശ്രീധരൻ പറഞ്ഞു.

rama-sethu

രാജ്യമൊട്ടാകെ ആരാധിക്കുന്ന വ്യക്തിയുടെ ജീവിതം പകർന്നാടുന്ന വെല്ലുവിളി അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന് ജയസൂര്യ. പാമ്പൻ പാലം മുതൽ കൊച്ചി മെട്രോ വരെ എത്തിനിൽക്കുന്ന മെട്രോമാന്റെ ജീവിതമാകും സിനിമ പറയുക. എസ്.സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്നത്. രവി.കെ.ചന്ദ്രനാണ് ഛായാഗ്രഹകൻ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...