നിത്യ കരുത്തുറ്റ അഭിനേത്രിയെന്ന് അക്ഷയ് കുമാർ; പിന്തുണച്ച് വിദ്യാബാലൻ, വിഡിയോ

nithya-akshay23
SHARE

ഏറ്റവും കരുത്തയായ നടിയെന്ന് നിത്യാ മേനോനെ വിശേഷിപ്പിച്ച് അക്ഷയ് കുമാർ. വിദ്യാബാലൻ കൂടിയുണ്ടായിരുന്ന വേദിയിലാണ് നിത്യയെ അക്ഷയ് വാനോളം പുകഴ്ത്തിയത്. അക്ഷയ് കുമാർ നായകനാകുന്ന 'മിഷൻ മംഗളി'ലൂടെ നിത്യാ മേനോൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. 

എങ്ങനെയുണ്ട് കന്നിപ്പടം എന്ന നിത്യയോടുള്ള ചോദ്യത്തിനാണ് താരം  ഈ മറുപടി നൽകിയത്. 'നിത്യയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കാം ഇത്, പക്ഷേ മലയാളത്തിലും തെലുങ്കിലും തമിഴിലുമെല്ലാം മികച്ച അഭിനയം കാഴ്ചവച്ച നടിയാണ് നിത്യ'യെന്നും കരുത്തുറ്റ അഭിനേത്രിയാണെന്നും കൂടി താരം കൂട്ടിച്ചേർത്തു. ഇതോടെ വിദ്യാബാലനും തപ്സി പന്നുവും പിന്തുണയുമായെത്തി. 

ആദ്യമായി അഭിനയിക്കുകയാണെന്ന തോന്നൽ ഉണ്ടായില്ലെന്നും സഹതാരങ്ങളിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും നിത്യ പറഞ്ഞു. സൊനാക്ഷി സിൻഹ, ശർമ്മാൻ ജോഷി, കൃതി കുൽഹരി തുടങ്ങിയവരാണ് മിഷൻ മംഗളിലെ മറ്റ് താരങ്ങൾ. സ്വാതന്ത്ര്യദിനത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...