ആ ഗ്ലാസ് തരുമോ ഉണ്ണിയേട്ടാ?.. ആരാധകന് കണ്ണാടി വീട്ടിലെത്തിച്ച് താരം

unni-glass
SHARE

മലയാളികളുടെ പ്രിയ യുവ താരമാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ആരാധകരുമായി നേരിട്ട് സംവദിക്കുന്ന ചുരുക്കം താരങ്ങളില്‍ ഒരാൾ കൂടിയാണ് ഉണ്ണി. പലപ്പോഴും താരം ആരാധകർക്ക് നൽകുന്ന മറുപടി ശ്രദ്ധേയമാകാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ഉണ്ണിയുടെ മറുപടിയും തുടർന്നുള്ള പ്രവർത്തിയും. രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ചിത്രത്തിൽ ഉണ്ണി വച്ചിരുന്ന കൂളിങ് ഗ്ലാസിലേയ്ക്ക് ആയിരുന്നു ആരാധകരിൽ ഒരാളിന്റെ കണ്ണ്. കണ്ണട ഒരുപാട് ഇഷ്ടമായ ആ ആരാധകന്‍ ചോദിച്ചു, ‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ളീസ്’. ഉടൻ തന്നെ ഉണ്ണിയുടെ മറുപടിയും എത്തി. വീട്ടിലെ മേൽവിലാസം നേരിട്ട് മെസേജ് ആയി അയക്കാനാണ് ഉണ്ണി ആവശ്യപ്പെട്ടത്.

unni-post

‌ശേഷം ആ ആരാധകൻ അതേ കൂളിങ് ഗ്ലാസും കയ്യിൽ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകർ കണ്ടത്. വൈഷ്ണവ് എന്ന ആരാധകനാണ് ഉണ്ണി മുകുന്ദന്റെ കണ്ണാടി സ്വന്തമാക്കാനുള്ള ഭാഗ്യം ഉണ്ടായത്. മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ തയാറെടുപ്പിലാണ് താരമിപ്പോള്‍. സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം ചോക്ലേറ്റ് ആണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...