പിന്നില്‍ മാറിനിന്ന സൂര്യയെ മുന്നിലേക്ക് ആനയിച്ച് മോഹന്‍ലാല്‍; വാഴ്ത്തി രജനി: വിഡിയോ

Mohanlal-suriya6
SHARE

സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പാൻ. മോഹൻലാലും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. രജനികാന്തും ശങ്കറുമായിരുന്നു ഓഡിയോ ലോഞ്ചിൽ അതിഥികളായി എത്തിയത്. ഓഡിയോ ലോഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പിറകിൽ മാറി നിന്ന സൂര്യയെ മുമ്പോട്ടു നിർത്തി സ്വയം പിറകിലേയ്ക്കു മാറിനിന്ന മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. 

ഇന്ത്യയിലെ ഏറ്റവും 'നാച്ചുറലായ ആക്ടര്‍' ആണ് മോഹന്‍ലാലെന്ന് രജനികാന്ത് വേദിയില്‍ പറഞ്ഞു. കാപ്പാനിലെ മോഹന്‍ലാലിന്റെ സാന്നിധ്യം ചിത്രത്തിന് അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ എക്കാലത്തെയും ഇഷ്ട നടനായ മോഹൻലാൽ സാറിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതിൽ സഹോദരനെ ഓർത്ത്‌ അഭിമാനിക്കുന്നുവെന്ന് കാർത്തി പറഞ്ഞു.

കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തന്റെ നാല്‍പ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സൂര്യയെ പോലെ ഒരു ഡെഡിക്കേറ്റഡ് ആയ ഒരു അഭിനേതാവിനെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാലും പറഞ്ഞു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ രജനികാന്ത്, മോഹന്‍ലാല്‍ എന്നിവരെ കൂടാതെ സംവിധായകന്‍ ഹാരിസ് ജയരാജ്, വൈരമുത്തു തുടങ്ങിയവരും പങ്കെടുത്തു.

അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ.വി.ആനന്ദും ഒന്നിക്കുന്ന കാപ്പാനില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നത്. ഹാരിസ് ജയരാജാണ് സംഗീതം. ചിത്രം ആഗസ്റ്റ് 30ന് തിയറ്ററുകളിലെത്തും

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...