'വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും’; വിമര്‍ശനങ്ങള്‍ക്കെതിരെ മീര നന്ദന്‍

meera-nanadan
SHARE

സെലിബ്രിറ്റികൾ അവരുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്യുക പതിവാണ്. എന്നാൽ, അവരുടെ വസ്ത്രങ്ങൾക്ക് അൽപം നീളം കുറഞ്ഞുപോയാലോ കുറച്ചു ഫാഷണബിൾ ആയാലോ സദാചാരവാദികളുടെ കമന്റും പതിവാണ്. ചുവപ്പുനിറത്തിലുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് നടിയും റേഡിയോ ജോക്കിയുമായ മീരനന്ദൻ. എന്നാൽ ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചുദിവസങ്ങൾക്കകം അതിന് മറുപടി എഴുതേണ്ടി വന്നു മീരയ്ക്ക്.

തന്റെ വസ്ത്രത്തിന്റെ പേരിൽ പലരും തന്നെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്നുവെന്നും അനാവശ്യവിമർശനങ്ങളാണ് ആളുകൾ ഉന്നയിക്കുന്നതെന്നും മീര പറയുന്നു. ഇന്ത്യൻ വസ്ത്രത്തേയും പാശ്ചാത്യഫാഷനേയും ഒരുപോലെ ബഹുമാനിക്കുന്നു. തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും. വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് തന്റെ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്യുന്നത്. പുതിയ തലമുറയിലെ ആളുകളെ വസ്ത്രത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ മീരപറയുന്നു. 

യുഎഇയിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുകയാണ് മീരനന്ദൻ.

View this post on Instagram

🙏🏼🙏🏼🙏🏼

A post shared by Meera Nandhaa (@nandan_meera) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...