‘അണ്ണാ നീങ്ക എൻ ഉയിർ; ഉൻ ഉയിർ പിന്നാടി ഇറുക്ക്; വിക്രത്തിന്റെ ഹൃദ്യമറുപടി; കുറിപ്പ്

vikram-fan-post
SHARE

മലയാളത്തിനും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരമാണ് വിക്രം. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘കദാരം കൊണ്ടാൻ’ തിയറ്ററിൽ മികച്ച അഭിപ്രായം നേടി  മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രമോഷനായി താരം കേരളത്തിലെത്തിയിരുന്നു. ആരാധകരോട് എല്ലാക്കാലത്തും സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുകയും ചേർത്ത് നിർത്തുകയും ചെയ്യുന്ന താരത്തെ നേരിൽ കണ്ട അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. വിക്രത്തെ നേരിൽ കണ്ട ആവേശത്തിൽ പ്രിയ ആരാധകനോട് അദ്ദേഹം തിരിച്ചു പറഞ്ഞ വാക്കുകളും സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. 

കുറിപ്പ് വായിക്കാം: ഒത്തിരി സന്തോഷം തോന്നിയ നിമിഷം. പിഎസ​്സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരം ട്രാഫിക്കിൽ വച്ചു നുമ്മ അന്യൻ, റോമിയോ ബിഎംഡബ്ല്യുവും കാറിൽ. നുമ്മ നമ്മളെ ജഗുർ പറപ്പിച്ചു അടുത്ത് പിടിച്ചു. ഉള്ളിൽ മരണ മാസ്സ് ലുക്കിൽ നുമ്മ ചുള്ളൻ. ഗ്ലാസ് മെല്ലെ തട്ടി, പതിയെ ഗ്ലാസ് ഓപ്പൺ ചെയ്തു.

ഉടനെ എന്ത് പറയണം എന്നറിയാതെനിന്നു. ‘അണ്ണാ നീങ്ക ഉയിർ ലവ് യൂ’ എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് അടിച്ചു. പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ്.Thanx തമ്പി ...ഉൻ ഉയിർ ഉൻ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക്ക് ഫ്ലയിങ് കിസ് കൊടുക്കേറെ....Me to luv u bro...സെൽഫി ഞാൻ എടുക്കാൻ ശ്രമിച്ചു.. പുള്ളി ഫോൺ മേടിച്ചു പുള്ളി എടുത്തു തന്നു ........Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ..

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...