'ഇപ്പോൾ സിഗററ്റ് വലിക്കുമ്പോൾ ആസ്മയില്ലേ'; പ്രിയങ്കയോട് ട്രോളന്മാർ; രൂക്ഷ വിമർശനം

priyanka-chopra
SHARE

പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലാണ് പ്രിയങ്ക ചോപ്ര. വിവാഹശേഷമുള്ള താരസുന്ദരിയുടെ ആദ്യ ജന്മദിനത്തിന് പ്രൗഡമായ ആഘോഷമാണ് ഭർത്താവ് നിക് ജൊനാസ് ഒരുക്കിയത്. എന്നാൽ ആഘോഷങ്ങൾക്കു പിന്നാലെ പ്രിയങ്കയെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്മാര്‍.

മിയാമി ബീച്ചിൽ ഭർത്താവിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പം സിഗററ്റു വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വിമർശനവും ട്രോളുകളും നേരിടുന്നത്. എന്നാൽ ഭർത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗററ്റു വലിക്കുമ്പോൾ ആസ്മയുടെ പ്രശ്നമില്ലേ എന്നാണ് ഉയരുന്ന ചോദ്യം. താരം അവസരവാദിയാണെന്നും വിമർശകർ പറയുന്നു. മറ്റുള്ളവരെ നന്നാക്കും മുൻപ് സ്വയം നന്നാവാനും ഇക്കൂട്ടർ ആവശ്യപ്പെടുന്നു. 

സമാനമായ വിമർശനം താരം മുൻപും നേരിട്ടിട്ടുണ്ട്. ജോധ്പുരിൽ പ്രിയങ്കയുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങൾ വേണ്ട എന്നു പറയുന്ന ആൾ സ്വന്തം വിവാഹത്തിന് അത് ഒഴിവാക്കാത്തതാണ് അന്നു സോഷ്യല്‍ ലോകത്തെ ചൊടിപ്പിച്ചത്. 

താരത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ അമ്മ മധു ചോപ്രയും ബന്ധു പരനീതി ചോപ്രയും അമേരിക്കയിൽ എത്തിയിരുന്നു. ജൂലൈ 18ന് നടന്ന ആഘോഷങ്ങള്‍ക്കുശേഷം വിശ്രമിക്കാനായി ബീച്ചിൽ എത്തിയപ്പോൾ ആരാധകർ പകർത്തിയ ചിത്രം പ്രിയങ്ക ഫാൻസ് പേജിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്തായാലും വിമർശനങ്ങൾക്ക് പ്രിയങ്ക മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...