ആ ചിത്രത്തിന്റെ പരാജയത്തിന് കാരണം ഞാന്‍ മാത്രം; വെളിപ്പെടുത്തി അരുണ്‍‌ ഗോപി

arun-gopi-movie-21
SHARE

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രണവിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. ഇതിന്റെ കാരണം പറയുകയാണ് അരുണ്‍ ഗോപി. 

''സിനിമ വിജയിക്കാതെ പോയതിനന്റെ പ്രധാനകാരണം ഞാന്‍ തന്നെയാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചില്ല. സമയം തികയാതെ പോയി. ഒരു സംവിധായകനെന്ന നിലയില്‍ റിലീസിനോട് അനുബന്ധിച്ച് ഞാന്‍ തന്നെ എടുക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോയി. പൂര്‍ണമായും എന്റെ മാത്രം തെറ്റുകൊണ്ടാണ് അത് വിജയിക്കാതെ പോയിട്ടുണ്ടാകുക. 

'പൂര്‍ണ പിന്തുണയോടെ എല്ലാ സൌകര്യങ്ങളും ചെയ്ത് തന്നിരുന്ന ഒരു നിര്‍മാതാവ്, ഞാനെന്ത് പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന നായകന്‍, ക്രൂ, എല്ലാം എന്റെ കൈകളില്‍ തന്നെയായിരുന്നു. ആ ചിത്രം വിജയിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. അത് അവകാശപ്പെട്ട് ആരുവന്നാലും ഞാന് സമ്മതിക്കില്ല''- അരുണ്‍ പറഞ്ഞു. 

ദിലീപ് നായകനായ രാമലീലക്ക് ശേഷം അരുണ്‍ ഒരുക്കിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്.  പുതുമുഖതാരം സായ ഡേവിഡ് ആണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായെത്തിയത്. ടോമിച്ചന്‍ മുളകുപാടമായിരുന്നു നിര്‍മാതാവ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...