കണ്ണാടി ഉപയോഗിച്ച് നഗ്നത മറച്ച് അമല പോൾ; 'ആടൈ'യിലെ രംഗം പുറത്ത്; വിഡിയോ

amala-aadai
SHARE

രത്നകുമാർ സംവിധാനം ചെയ്ത അമല പോൾ ചിത്രം ആടൈ എന്ന സിനിമ വാർത്തകളില്‍ നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തിൽ കാമിനിയായി അമല തകർത്ത അഭിനയിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രദർശനത്തിനെത്തി രണ്ട് ദിവസം പിന്നിട്ടപ്പോൾ ചിത്രത്തിലെ പുതിയ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നഗ്നതപ്രദർശനത്തിന്റെ പേരിലാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ വിവാദത്തിൽ നിറഞ്ഞത്. ഈ രംഗത്തിലും നഗ്നയായാണ് അമല പോൾ പ്രത്യക്ഷപ്പെടുന്നത്. 

അപ്രതീക്ഷിതമായ റീലിസ് പ്രതിസന്ധിക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.  തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് റിലീസ് ദിവസം ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. എന്നാൽ ഫസ്റ്റ് ഷോയോടെ ചിത്രം പ്രദർശനത്തിനെത്തി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...