മൂക്കിന് നടത്തിയ ശസ്ത്രക്രിയ പിഴച്ചു; അവസരങ്ങൾ നഷ്ടമായി; പ്രിയങ്കയുടെ ജീവിതം

priyanka-19-07
SHARE

മൂക്കിന് നടത്തിയ ശസ്ത്രക്രിയ പിഴച്ചതോടെ ആദ്യ സിനിമയിൽ നിന്ന് പ്രിയങ്ക ചോപ്ര പുറത്താക്കപ്പെട്ടെന്ന് വെളിപ്പെടുത്തൽ. പ്രിയങ്കയുടെ ജീവിതത്തെ ആസ്പദമാക്കി ഭാരതി എസ് പ്രഥാൻ എഴുതിയ 'പ്രിയങ്ക ചോപ്ര: എ ഡാർക്ക് ഹോഴ്സ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്. 

'ബോബി ഡിയോള്‍ നായകനായ ഒരു ചിത്രത്തിലേക്കാണ് പ്രിയങ്കക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. മഹേഷ് മഞ്ജരേക്കര്‍ ആയിരുന്നു സംവിധായകൻ. ലണ്ടനില്‍ നിന്ന് മൂക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടിലെത്തിയ പ്രിയങ്കയെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി. എന്നാൽ ആ ചിത്രം ഒരിക്കലും സംഭവിച്ചില്ല. 

'ലണ്ടനിൽ നിന്ന് തിരിച്ചുവന്നപ്പോൾ അവരുടെ സഹായി എന്നോട് പറഞ്ഞു, താങ്കൾ എത്രയും പെട്ടെന്ന് പ്രിയങ്കയെ നേരിൽ കാണണം. ഞാൻ മുറിയിൽ ചെന്നപ്പോൾ പ്രിയങ്ക മേക്കപ്പ് ചെയ്യുകയായിരുന്നു. ലണ്ടനിലെ ശസ്ത്രക്രിയക്ക് ശേഷം പ്രിയങ്കയുടെ മൂക്കിന്റെ പാലത്തിന്റെ സ്ഥാനം തെറ്റിയിരുന്നു. എനിക്കത് വിശ്വാസിക്കാനായില്ല.

'എന്നാൽ പ്രിയങ്കക്ക് ടെൻഷനുണ്ടായിരുന്നില്ല. ഒരുമാസത്തിന് ശേഷം മൂക്ക് ശരിയാകുമെന്ന് അവർ പറഞ്ഞു. ഒരുമാസത്തിന് ശേഷവും മൂക്കിന് മാറ്റമുണ്ടായില്ല. അതിനിടെ മഞ്ജരേക്കറിന്റെ മറ്റ് സിനിമകൾ പരാജയപ്പെട്ടു. ഇതോടെ  ബോബി നേരത്ത നിശ്ചയിച്ച ചിത്രത്തിൽ നിന്ന് പിന്മാറി. 

'അനിൽ ശര്‍മ സംവിധാനം ചെയ്ത ഹീറോ: ലൗ സ്റ്റോറി ഓഫ് എ സ്പൈ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്കയുടെ ബോളിവുഡ് അരങ്ങേറ്റം. പ്രിയങ്കയുടെ ശസ്ത്രക്രിയയില്‍ അനിൽ തൃപ്തനായിരുന്നു.'' അതേക്കുറിച്ച് അനിൽ പറയുന്നതിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നു. 

അനിലിന്റെ വാക്കുകൾ- ''എന്റെ സിനിമയിൽ കരാർ ഒപ്പിട്ടതിനുശേഷമായിരുന്നു പ്രിയങ്കയുടെ ശസ്ത്രക്രിയ. പ്രിയങ്കയുടെ പുതിയ ചിത്രം കണ്ടതോടെ ഞാൻ ഞെട്ടിപ്പോയി. ആ പെൺകുട്ടി പ്രിയങ്കയേ അല്ലായിരുന്നു. ഞാൻ പ്രിയങ്കയെയും അമ്മ മധു ചോപ്രയെയും വിളിച്ചുവരുത്തി. മനോഹരമായ മുഖം എന്തിന് മാറ്റിയെന്ന് ചോദിച്ചു. പ്രിയങ്കയും അമ്മയും ആകെ വിഷമത്തിലായി. അവർ ഞാൻ നൽകിയ ചെക്ക് മടക്കി നൽകി. ശസ്ത്രക്രിയ കാരണം ഒരുപാട് സിനിമകൾ നഷ്ടപ്പെട്ടുവെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് വിഷമമായി. പരിചയസമ്പന്നനായ ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെ വരുത്തി അടിമുടി മാറ്റിയെടുത്തു. ആ ചിത്രത്തിൽ പ്രിയങ്ക നന്നായി അഭിനയിച്ചു. ഒരിക്കലും മറക്കാനാകത്ത ഷൂട്ടിങ് അനുഭവമായിരുന്നു എനിക്കത്''- അനിൽ പറഞ്ഞെന്ന് പുസ്തകത്തിൽ കുറിക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...