'ലയൺ കിങ്' വീണ്ടും; മുസാഫയ്ക്കും സിംബയ്ക്കും ശബ്ദം നൽകി ഷാരൂഖും ആര്യനും

sha-rukh-simba19
SHARE

1994ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച അനിമേഷൻ ചിത്രം  ലയൺ കിങ്ങിന്റെ പുതിയ പതിപ്പ് തിയറ്ററുകളിൽ.  ഹോളിവുഡിന് പുറമെ ഹിന്ദിയടക്കം വിവിധ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഹിന്ദി പതിപ്പിൽ ശബ്ദം നൽകിയിരിക്കുന്നത് ഷാരുഖ്  ഖാനും മകൻ ആര്യൻ ഖാനുമാണ്  

അനിമേഷൻ ചിത്രങ്ങളിൽ ഇത്ര പേരുകേട്ട ഒന്ന് വേറെയില്ലെന്ന് തന്നെ പറയാം. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ലയൺ കിങ്. 

2016ല്‍ പുറത്തിറങ്ങിയ  ജംഗിള്‍ബുക്കിന്റെ വിജയത്തോടെയാണ് ലയണ്‍ കിങ്ങും റീ മേക്ക് ചെയ്യാൻ  സംവിധായകന്‍ ജോൺ ഫാവറോ തീരുമാനിച്ചത്. ഹോളിവൂഡിൽ നടൻ ഡോണൽഡ് ഗ്രോവർ ആണ് സിംബയ്ക്കു ശബ്ദം നൽകുന്നത്. 

ഹിന്ദി പതിപ്പിലെത്തുമ്പോൾ കിങ് ഖാനും മകനുമാണ് മുസാഫയും സിംബയും ആയി എത്തുന്നത്. പൊസ്തെറ്റിക് കംപ്യൂട്ടർ ആനിമേറ്റഡ് സാങ്കേതിക വിദ്യയുടെ സഹായതോടെയാണ്  ഡിസ്‌നി  ചിത്രം ഒരുക്കിയിരിക്കുന്നത് .

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...