സൂര്യപ്രകാശം പോലെ വന്നവൾ; പൂജയുമായുള്ള വിവാഹം പെട്ടെന്ന്; ഉള്ളുതുറന്ന് നവാബ്

pooja-nawab-18
SHARE

മുൻ മിസ് ഇന്ത്യയും ബോളിവുഡ് താരവുമായ പൂജ ബത്രയും നവാബ് ഷായും അടുത്തിടെയാണ് വിവാഹിതരായത്. മേഘം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് പൂജ. നാൽപ്പത്തിരണ്ടാം വയസ്സിലെ വിവാഹത്തെക്കുറിച്ച് പൂജ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ പൂജയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് നവാബ്. 

''സൂര്യപ്രകാശം പോലെയാണ് പൂജ എന്റെ ജീവിതത്തിലേക്ക് വന്നത്. അവൾക്കൊപ്പമാണ് ഇനിയുള്ള ജീവിതം എന്നറിയാമായിരുന്നു. ആദ്യ കൂടിക്കാഴ്ചക്ക് ശേഷം തന്നെ അവളെ വിവാഹം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് യാതൊരു സംശയവുമുണ്ടായിരുന്നില്ല. വളരെ മനോഹരമായാണ് ഞങ്ങളെ ബന്ധിപ്പിച്ചത്. എല്ലാം ഞങ്ങൾക്കായി ഒരുമിക്കുകയായിരുന്നു. ഇനിയും സമയം വെറുതെ പാഴാക്കേണ്ടതില്ലെന്ന് കരുതിയാണ് പെട്ടെന്ന് വിവാഹിതരായത്. 

''ഞങ്ങൾ ഒന്നും പ്ലാൻ ചെയ്തിരുന്നില്ല. ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. വെറുതെ സമയം കളയുന്നതിൽ കാര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം ചെയ്തത്''- നവാബ് പറയുന്നു. 

പൂജയുടെ രണ്ടാം വിവാഹമാണിത്. ബോളിവുഡിന് പുറമെ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പൂജ അഭിനയിച്ചിട്ടുണ്ട്. കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ എന്നീ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച താരമാണ് നവാബ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...