‘സാറെ, ഒരു സെൽഫി’; നീരജ് എസ്ഐയോട്: സിനിമ വിട്ടുകളഞ്ഞ ആ ‘കാക്കി നക്ഷത്രം’

neeraj-police-selfie
SHARE

സാറെ, ഒരു സെൽഫി എടുത്തോട്ടെ. ഒപ്പം നിന്ന് സെൽഫി എടുക്കാൻ ആരാധകർ തിരക്കുകൂട്ടുമ്പോഴാണ് സിനിമാതാരം നീരജ് മാധവ് ഇൗ ചോദ്യം ചോദിക്കുന്നത്. ചോദിച്ചതാകട്ടെ ഒരു പൊലീസുകാരനോട്. ഒരു പരിപാടി കഴിഞ്ഞ് കൂടി നിന്ന ആരാധകർക്കൊപ്പം നിന്ന് സെൽഫിയുമെടുത്ത് മടങ്ങുമ്പോഴാണ് സമീപത്ത് ജീപ്പിലിരുന്ന ഇൗ പൊലീസുകാരനെ നീരജ് ശ്രദ്ധിക്കുന്നത്.

മാസ് ലുക്കിൽ സിനിമയിലെ നായകനായ പൊലീസുകാരനെ പോലെ നിന്ന അദ്ദേഹത്തിനടുത്ത് ചെന്ന് നീരജ് ചോദിച്ചു. സാറെ ഒരു സെൽഫി. ആദ്യമൊന്ന് അമ്പരന്നെങ്കിലും അതേ ലുക്കിൽ തന്നെ സെൽഫിക്ക് പൊലീസുകാരൻ പോസ് ചെയ്തു. ചിത്രം നീരജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെ സിങ്കം പൊലീസ് വൈറലായി. 

തൃക്കാക്കര സ്റ്റേഷനിലെ എസ്ഐയായ മനീഷ് പൗലോസാണ് ഇൗ പൊലീസുകാരൻ. മുൻപ് മലപ്പുറം ചങ്ങനംകുളം സ്റ്റേഷനിലായിരുന്നു. ആസിഫ് അലി നായകനാകുന്ന ചിത്രമടക്കം രണ്ടു സിനിമകളിലേക്ക് അവസരം ലഭിച്ചെങ്കിലും ജോലിത്തിരക്കു കാരണം സിനിമാ മോഹം മാറ്റിവയ്ക്കേണ്ടി വന്നു ഇദ്ദേഹത്തിന്. സിങ്കം ലുക്കിൽ സൈബർ ലോകത്തിന്റെ മനം കവരുകയാണ് ഇൗ കാക്കി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...