‘ഓരോ ടൈപ്പ് മനുഷ്യൻമാര് അല്ലേ മോളെ.’; സൈക്കോ ഷമ്മി ‘പാവം’: ഡിലീറ്റ് സീൻ; വിഡിയോ

shammi-delete-video
SHARE

‘ഷമ്മി ഹീറോയാടാ..ഹീറോ..’ തിയറ്ററിന് പിന്നാലെ സൈബർ ലോകം ഭരിക്കുന്ന ഷമ്മി സൈക്കോയുടെ ഇൗ ഡയലോഗാണ്. ഇപ്പോഴിതാ സിനിമയിൽ നിന്നൊഴിവാക്കിയ ഒരു സീൻ പുറത്തുവിട്ടിരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്സിന്റെ അണിയറക്കാർ. ഷമ്മിയും ഭാര്യയും ബേബി മോളും കൂടി വിരുന്നിന് ശേഷം പാലത്തിലൂടെ നടന്നുവരുന്ന ഒരു രംഗമാണ് ഇത്. 

‘അപ്പാപ്പന് ചെറിയ വട്ടുണ്ട്. ട്രാൻസ്ഫോർമറിന്റെ കീഴിലൊക്കെ പോയി നിൽക്കുമെന്ന് ഷമ്മിയോട് ഭാര്യ പറയുമ്പോൾ. ഒരേ തൂവൽ പക്ഷിയെന്ന് ഷമ്മി പറയുന്നുണ്ട്. അതിന് ശേഷം ഷമ്മി പറയുന്ന ഡയലോഗാണ് ഇനി ഹിറ്റാകാൻ പോകുന്നത്. ‘ ഒാരോ ടൈപ്പ് മനുഷ്യൻമാർ അല്ലേ മോളെ..’. ഫഹദും ഗ്രേസ് ആന്റണിയും അന്ന ബെന്നും ഉൾപ്പെടുന്ന ഇൗ സീൻ ഇതിനോടകം വൈറലായി കഴിഞ്ഞു.

സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരന്‍ തിരക്കഥ. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൗബിനെയും ഷെയ്നിനെയും കൂടാതെ ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...