അന്ന് മോഹൻലാലിനൊപ്പം; ഓർമകളില്‍ പൂച്ചക്കണ്ണുള്ള ആ വില്ലൻ; മകളുടെ കുറിപ്പ്

gavin-packard
SHARE

ഗാവിൻ പക്കാർഡ്– പേരത്ര പരിചിതമല്ലെങ്കിലും പൂച്ചക്കണ്ണുള്ള സൗമ്യനായ ആ വില്ലനെ മലയാളി മറന്നുകാണില്ല. മരിച്ച് ഏഴ് വർഷങ്ങൾക്കിപ്പുറം അദ്ദേഹം നവമാധ്യമങ്ങളിലൂടെ വീണ്ടും ഓർമിക്കപ്പെടുകയാണ്. മലയാളത്തിൽ പ്രഭു എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും സീസണിലെ മോഹൽലാലിന്റെ പ്രതിനായക വേഷവും ആര്യനിലെ വേഷവുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 

ഇപ്പോള്‍ ഗാവിൻ പക്കാർഡ് വീണ്ടും വാർത്തകളില്‍ നിറയുകയാണ്, മകളും മോഡലുമായ എറീക പക്കാർഡിന്റെ കുറിപ്പിലൂടെ. അച്ഛന്റെ കയ്യിൽ തൂങ്ങിയാടുന്ന ചിത്രമാണ് എറീക്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സഹോദരി കമില്ലയും ഒപ്പമുണ്ട്. 

''വിസ്കി ആസ്വദിച്ച് എന്നെയും കമില്ലയെയും നോക്കിക്കൊണ്ടിരിപ്പാണ്, വി മിസ് യു'', എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ബോളിവുഡ‍ിലും മോളിവുഡിലും ത്രസിപ്പിക്കുന്ന വില്ലൻ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണിതെന്ന് മനസിലാക്കിയതോടെ നിരവധി പേർ ഇത് ഷെയർ ചെയ്യാൻ തുടങ്ങി. 

സീസണിനും ആര്യനും പുറമേ ബോക്സര്‍‌, ജാക്പോട്ട്, ആനവാൽമോതിരം, ആയുഷ്കാലം തുടങ്ങിയ മലയാളചിത്രങ്ങളിലും ഗാവിന്‍ അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ രോഗത്തെ തുടർന്ന് ഏഴു വർഷം മുൻപ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...