ആലിയയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ വലിച്ചത് പാക്കറ്റ് കണക്കിന് സിഗരറ്റ്‌; വെളിപ്പെടുത്തൽ

alia-bhatt-soni-10
SHARE

1993ൽ പുറത്തിറങ്ങിയ ഗൂമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താൻ ഗര്‍ഭിണിയായിരുന്നുവെന്ന് നടിയും ആലിയ ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാൻ. ശ്രീദേവിക്കും സഞ്ജയ് ഭട്ടിനുമൊപ്പമാണ് സോണി ചിത്രത്തിൽ അഭിനയിച്ചത്. 

ജയിലിലെ തടവുകാരികളായാണ് ശ്രീദേവിയും സോണിയും ചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിലെ ഒരു രംഗത്തിനായി നിരവധി സിഗരറ്റുകൾ വലിക്കേണ്ടി വന്നെന്നും അന്ന് ഗർഭിണിയായിരുന്നവെന്ന് അറിയില്ലായിരുന്നുവെന്നും സോണി പറയുന്നു. 

''നിരവധി അഭിനന്ദനം ലഭിച്ച, ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്. ശ്രീദേവിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഓർത്തെടുക്കാൻ ഒരുപാട് നല്ല ഓർമ്മകൾ. അന്ന് ആലിയ ഭട്ടിനെ ഗർഭിണിയായിരുന്ന സമയമാണ്, ഷൂട്ടിങ് സമയത്ത് അതറിയില്ലായിരുന്നു. നിരവധി സിഗരറ്റുകൾ വലിക്കുന്ന രംഗമൊക്കെ ഗർഭിണിയായിരുന്നപ്പോൾ ചെയ്തതാണെന്ന് പിന്നീടാണ് അറിയുന്നത്''- സോണി ട്വീറ്റ് ചെയ്തു. 

സോണിയുടെ ഭർത്താവ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗൂമ്ര 93ലെ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ഒടുവിൽ ആലിയ ഭട്ട് നായികയായെത്തിയ റാസിയില്‍ സോണി അഭിനയിച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...