സംയുക്ത വീണ്ടും സിനിമയിലേക്കെത്തുമോ?; വെളിപ്പെടുത്തി ബിജു മേനോൻ; വിഡിയോ

biju-menon-samyuktha
SHARE

വിവാഹശേഷം സിനിമ വിട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ. സംയുക്ത വീണ്ടിം അഭിനയിക്കാനെത്തുമോ എന്ന ചോദ്യം ആരാധകർ പലപ്പോഴായി ചോദിക്കാറുമുണ്ട്. അതിനുള്ള ഉത്തരം വ്യക്തമായ പറഞ്ഞിരിക്കുകയാണ് നടനും സംയുക്തയുടെ ഭർത്താവുമായ ബിജു മേനോൻ. ബിൈഹൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്

''സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവും ഉണ്ട്. സിനിമയിലഭിനയിക്കണോ എന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. ഞാനൊരിക്കലും നിർബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോൾ അഭിനയിക്കാൻ അവൾക്ക് താത്പര്യമില്ല. ഞങ്ങൾക്ക് ഒരു മോനുണ്ട്. അവന്റെ കാര്യങ്ങൾ നോക്കുന്നതിനാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്'', ബിജു മേനോൻ പറഞ്ഞു. 

സിനിമ അറിയാത്ത ഭാര്യയായിരുന്നെങ്കിൽ പലതും ബോധ്യപ്പെടുത്താൻ വിഷമമുണ്ടാകും. ഇവിടെ അങ്ങനെയുള്ള പ്രശ്നമില്ല. തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പറഞ്ഞിട്ടുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആ പേരുകൾ പുറത്തു പറഞ്ഞാൽ മറ്റു പലർക്കും വിഷമമാകുമെന്നും ബിജു മേനോൻ കൂട്ടിച്ചേർത്തു. 

തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ വിവാദസംഭവങ്ങളിലൊന്നായിരുന്നു തൃശൂരിലെ എൻഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്കു വേണ്ടി ബിജു മേനോന്‍ വോട്ട് ചോദിക്കാനെത്തിയത്. അതെക്കുറിച്ചും താരം പ്രതികരിച്ചു. ആ സംഭവത്തിൽ തനിക്ക് ഒട്ടും നിരാശ തോന്നിയിട്ടില്ല. 

ചേട്ടന്റെ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണ്. ആ വിശ്വാസത്തിലാണ് പ്രചാരണത്തിന് പോയത്. ചില  കമന്റുകൾ വിഷമിപ്പിച്ചിരുന്നു. അത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ബിജു മേനോന്‍ അഭിമുഖത്തിൽ പറഞ്ഞു. 

എങ്കിൽ എന്തുകൊണ്ട് ഇന്നസെന്റിനു വേണ്ടി പ്രചാരണത്തിനു വേണ്ടി പോയില്ല എന്ന ചോദ്യത്തിന് അദ്ദേഹം മൽസരിച്ചത് തൃശൂർ അല്ല, അതുകൊണ്ടാണ് പോകാതിരുന്നത് എന്നായിരുന്നു ഉത്തരം. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...