വനിത തന്നെ ചതിച്ചു; പ്രണയമെന്നത് കള്ളക്കഥ; തുറന്നടിച്ച് റോബര്‍ട്ട്: വിവാദം

vanitha-robert
SHARE

ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ മത്സരാര്‍ഥിയാണ് വനിത വിജയകുമാര്‍. ബിഗ് ബോസിലെ വിവാദനായികയും വനിത തന്നെയാണ്. ഇപ്പോഴിതാ വനിത തന്നെ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നൃത്തസംവിധായകന്‍ റോബര്‍ട്ട് രംഗത്ത്. വനിതയും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണ് അതെന്നും റോബര്‍ട്ട് ആരോപിക്കുന്നു. താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടുവെന്നും റോബര്‍ട്ട് പറയുന്നു. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു.

ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15–20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് പറയുന്നു. 

മകളെ തട്ടിക്കൊണ്ടുപോയെന്ന മുന്‍ഭര്‍ത്താവിന്റെ പരാതിയില്‍ തെലങ്കാന പൊലീസ് വനിതയെ ബിഗ് ബോസിലെത്തി ചോദ്യം ചെയ്തിരുന്നു. സ്റ്റുഡിയോയിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...