‘ശ്രീദേവിയുടേത് മുങ്ങിമരണമല്ല; സാധ്യത കൊലപാതകത്തിന്’: വെളിപ്പെടുത്തലില്‍ ചര്‍ച്ച

sreedevi
SHARE

നടി ശ്രീദേവിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ ബോളിവുഡും പ്രിയപ്പെട്ടവരും മുക്തരായിട്ടില്ല. ദുബായില്‍ ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയത്. കൊലപാതകമാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പൊലീസ് കേസ് അവസാനിപ്പിച്ചു.

ഇപ്പോഴിതാ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രീദേവിയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ കാരണം. അടുത്തിടെ അന്തരിച്ച ഫോറന്‍സിക്ക് വിദഗ്ധനും സുഹൃത്തുമായ ഡോ.ഉമാദത്തന്‍ ശ്രീദേവിയുടെ മരണത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഋഷിരാജ് സിംഗ് ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. 

'പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആകാംക്ഷ മൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു'; ഋഷിരാജ് സിംഗ് കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...