കങ്കണയെ വെറുക്കുന്നവർ മോദിയെയും ഹിന്ദുത്വത്തെയും വെറുക്കുന്നവർ; വിമർശിച്ച് സഹോദരി

kangana-sister-post
SHARE

കങ്കണ റണാവത്തിനെ വെറുക്കുന്നവരെ വിമർശിച്ച് സഹോദരി രംഗോലി ചന്ദേൽ. കങ്കണയെ വെറുക്കുന്നവർക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ടെന്നും അവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പരിശോധിച്ചാൽ അത് മനസ്സിലാകുമെന്നും രംഗോലി പറയുന്നു. 

'ഒന്നുകിൽ അവർ ഹിന്ദുത്വത്തിനെതിരായി നിൽക്കുന്നവരായിരിക്കും. അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവർ. പാക്കിസ്ഥാനെ സ്നേഹിക്കുന്നവർ. ഇത്തരക്കാര്‍ ആക്രമണ സ്വഭാവവും പ്രകടിപ്പിക്കും'-രംഗോലി കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പിന്തുണക്കുന്നതുകൊണ്ടാണ് ആളുകൾ കങ്കണയെ വിമർശിക്കുന്നത് എന്ന ട്വീറ്റുകൾക്ക് പ്രതികരണമായാണ് രംഗോലിയുടെ ട്വീറ്റ്. ഈ പ്രത്യേകതകൾ ഇല്ലാത്ത ഒരാളെ കാണിച്ചുതരൂവെന്നും കണ്ടെത്തിയാൽ ഉടൻ തന്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിക്കാമെന്നും രംഗോലി ട്വീറ്റ് ചെയ്തു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...