‘കുമ്പളങ്ങി’യില്‍ ഒളിഞ്ഞിരുന്ന ബ്രില്ല്യന്‍സുകള്‍; തിരഞ്ഞു കണ്ടുപിടിച്ച് വിഡിയോ

kumbalangi-brilliance
SHARE

സിനിമകളുടെ ചിത്രീകരണത്തിനിടെ അറിയാതെ സംഭവിച്ചുപോകുന്ന ചില തെറ്റുകളുണ്ട്. ഇവ സൂക്ഷമമായി വീക്ഷിച്ച് കണ്ടുപിടിക്കുന്ന ചില മിടുക്കരും നമുക്കിടയിലുണ്ട്. ഇപ്പോഴിതാ സിനിമയിലെ അതിസൂക്ഷ്മമായ ചില മികവുകളെ ചൂണ്ടിക്കാട്ടുകയാണ് ഇവിടെ.

ശ്യാം പുഷ്ക്കരന്റെ തിരക്കഥയിൽ മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സില്‍ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ചില കാഴ്ചകളാണ് ഒരു വിഡിയോയിലൂടെ ഇവർ കാണിച്ചുതരുന്നത്. സംവിധായകന്റെ ബ്രില്ല്യൻസ് എന്നു വിശേഷിപ്പിക്കാവുന്ന നിരവധി രംഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയത് ഷമ്മിയുടെയും സിമിയുടെയും വിവാഹചിത്രത്തിന്റെ പോസ്റ്ററായിരുന്നു. എന്നാൽ ഇവരുടെ വിവാഹത്തിന്റെ രംഗങ്ങൾ ഒരിക്കൽ പോലും സിനിമയിൽ കാണിക്കുന്നില്ല. സത്യത്തില്‍ ഈ വിവാഹഫോട്ടോ സിമിയുടെയും ഷമ്മിയുടെയും റൂമിലെ കലണ്ടറിൽ കാണാനാകും. ഇതുപോലെ പ്രേക്ഷകർക്ക് അറിയാത്ത നിരവധി രഹസ്യങ്ങൾ ഈ വിഡിയോയിലൂടെ അറിയാൻ സാധിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...