ക്ലൈമാക്സിലെ ആൽമരച്ചുവട്; മാറ്റമില്ലാതെ ‘കിരീടം’ വച്ച ആ തലയെടുപ്പ്; കുറിപ്പ്

kirredam-sabari-post
SHARE

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളിയെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന എക്കാലത്തെയും മികച്ച സിനിമകളിലെന്നാണ് കിരീടം. മോഹൻലാൽ-തിലകൻ അച്ഛൻ മകൻ ഇഴപ്പൊരുത്തം തിരശീല തൊട്ടപ്പോൾ സേതുമാധവനും ആ കുടുംബവും ഒരോ മലയാളിയുടെയും ഉള്ളിലെ നോവായി. 30 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും മാറ്റ് കുറയാത്ത സിനിമയായി കിരീടം നിറയുന്നു. 

മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് സിനിമയും താരങ്ങളും സാങ്കേതികമായി പുതിയ തലങ്ങൾ കൈവരിച്ചു. കിരീടം സിനിമ പോലെ തന്നെ അത് ചിത്രീകരിച്ച സ്ഥലങ്ങളും മലയാളിക്ക് പ്രിയപ്പെട്ടതാണ്. സിനിമയിലെ ഒരു പാലം ഇപ്പോഴും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.. ഇപ്പോഴിതാ കിരീടം സിനിമയിലെ മറ്റൊരു പ്രധാനലൊക്കോഷന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കെ. എസ് ശബരീനാഥൻ എംഎൽഎ. 30 വർഷത്തിനിടെ വന്ന മാറ്റങ്ങളും ചിത്രത്തിൽ നിന്നും വ്യക്തമാണ്.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ച സ്ഥലത്തിന്റെ ഇപ്പോഴത്തെ ചിത്രം പങ്കുവച്ചാണ് ശബരീനാഥൻ കീരീടത്തിന്റെ മുപ്പതാണ്ട് ആഘോഷത്തിൽ ഭാഗമായത്. ‘ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്. മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക്‌ നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.’ ശബരീനാഥൻ കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...