പ്രണയം വീട്ടിൽ നിന്ന് പുറത്താക്കി; സിനിമ വീട്ടുകാരെ തിരികെത്തന്നു’; വെളിപ്പെടുത്തി ഷിബ്‌ല: വിഡിയോ

shibla-father
SHARE

ആസിഫ് അലി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘കക്ഷി അമ്മിണിപിള്ള’യിലെ കാന്തി ശിവദാസനായി പ്രേക്ഷക മനസ്സ് കീഴടക്കുകയാണ് ഷിബ്‍ല. സിനിമ തിയറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ സിനിമ ഷിബ്‍ലയുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിനു കൂടി കാരണമായിരിക്കുകയാണ്. മനോരമ ന്യൂസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഷിബ്‍ല ആ സന്തോഷം ആദ്യമായി വെളിപ്പെടുത്തിയത്.

ഞാനൊരു മലപ്പുറത്തുകാരിയാണ്. യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. പ്രണയവിവാഹമായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ടയാളോടുള്ള എന്റെ പ്രണയവും വിവാഹവും ഉപ്പയ്ക്കും ഉമ്മയ്ക്കും അംഗീകരിക്കാൻ പറ്റിയില്ല. വിവാഹത്തിന് ശേഷം എന്നെ അവർ സ്വീകരിച്ചില്ല. അവർ പക്ഷേ എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചില്ല. അതിന് എനിക്ക് അവരെ കുറ്റം പറയാനും പറ്റില്ല. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപും ഞാൻ അവരെ വിളിച്ചിരുന്നു. എന്നാല്‍ എന്തോ കാരണങ്ങൾ കൊണ്ട് ഫോണെടുത്തില്ല. 

എന്നാൽ ഈ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഫെയ്സ്ബുക്കിലൂടെ സിനിമയിൽ ഒരാൾ എന്റെ അഭിനയം നന്നായി എന്ന് അറിയിച്ചിരുന്നു. അദ്ദേഹം എന്റെ ഉപ്പയുടെ സുഹൃത്താണ്. മറുപടിയായി എന്റെ ഉപ്പ ‘ഇതാരാണെന്ന് അറിയുമോ, എന്റെ മകളാണ്..’ എന്ന് മറുപടി നൽകി. ഞാൻ അത് കണ്ടിരുന്നില്ല. സിനിമയിൽ ഒരു കഥാപാത്രമായെത്തുന്ന ഷൈനി ചേച്ചിയാണ് അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് എന്നെ കാണിക്കുന്നത്. ശരിക്കും സന്തോഷമായി അത് കണ്ടപ്പോൾ. സിനിമ നൽകിയ സന്തോഷത്തെക്കുറിച്ച് ഷിബ്‍ല മനസ്സുതുറന്നു. വിഡിയോ അഭിമുഖം കാണാം. 

സിനിമയ്ക്കായി 63 കിലോ ഭാരമുള്ള ഷിബ്‍ല 20 കിലോയോളമാണ് കൂട്ടിയത്. ഷിബ്‍ലയുടെ ഈ മേക്ക് ഓവറിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തടി കൂട്ടുക മാത്രമല്ല മൊത്തത്തിലുള്ള ലുക്കിൽ മാറ്റം വരുത്തിയാണ് ശിബ്‍ല കാന്തി ആയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...