അനു സിതാരയുടെ സഹോദരി സിനിമയിലേക്ക്; തിരയിലേക്ക് ക്ഷണിച്ച് ‘ക്ഷണം'

anu-sonara-4
SHARE

അനു സിതാരയുടെ  സഹോദരി അനു സൊനാര സിനിമയിലേക്ക്. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം. ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് അനു എത്തുന്നത്.

പ്ലസ്ടു വിദ്യാര്‍ഥിനിയായ അനു സൊനാര മികച്ച നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സ്വനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അനു.

anu-sonara

സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത്  പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ലാല്‍, അജ്മല്‍ അമീര്‍, ബൈജു സന്തോഷ്, റിയാസ് ഖാന്‍, ദേവന്‍, പി. ബാലചന്ദ്രന്‍, കൃഷ്, ചന്തുനാഥ്, സ്‌നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍...ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മിക്കുന്നത്.

anu-sonara-2
MORE IN ENTERTAINMENT
SHOW MORE
Loading...
Loading...