നാലുവർഷം മുൻപ് തുടങ്ങിയ യാത്ര; ആരും കാണാത്ത ചിത്രം പങ്കുവെച്ച് അനു സിതാര

anu-sithara-husband-08
SHARE

നാലാം വിവാഹ വാർഷികത്തിൽ ഭർത്താവുമൊത്തുള്ള അപൂർവ്വചിത്രം പങ്കുവെച്ച് നടി അനു സിത്താര. വിവാഹ രജിസ്റ്ററിൽ ഒപ്പുവെക്കുന്ന അനുവും വിഷ്ണുവുമാണ് ചിത്രത്തിൽ. 

കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങി നിരവധി താരങ്ങൾ അനുവിന് ആശംസകൾ നേർന്നെത്തി. നാലുവർഷം മുൻപ് 2015 ജൂലൈ എട്ടിനായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം. 

വിവാഹത്തിന് ശേഷമാണ് അനുവിന്റെ സിനിമാജീവിതം തുടങ്ങുന്നത്. ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അനു ഈയടുത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. 

ദിലീപ് നായകനായ ശുഭരാത്രി ആണ് അനുവിന്റെ പുതിയ ചിത്രം. വ്യാസൻ കെ പി ആണ് സംവിധാനം. കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണിത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...