അയാള്‍ എന്നെ കണ്ണുകൊണ്ട് മാനഭംഗപ്പെടുത്തി; വിഡിയോ പുറത്തുവിട്ട് ഇഷ ഗുപ്ത

esha-gupta
SHARE

തന്നോട് മോശമായി പെരുമാറിയ ഹോട്ടൽ ജീവനക്കാരന്റെ വിഡിയോ പുറത്തുവിട്ട് നടി ഇഷ ഗുപ്ത. സുഹൃത്തുക്കളോടൊപ്പം ഡിന്നറിന് എത്തിയതായിരുന്നു താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിഡിയോ പുറത്തുവിട്ടത്. 

''ഇയാൾ എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്, ആർക്കെങ്കിലും ഇയാളെ മനസിലായിട്ടുണ്ടെങ്കിൽ വിവരമറിയിക്കണം'' എന്ന ആവശ്യമറിയിച്ചാണ് വിഡിയോ ഷെയർ ചെയ്തത്. 

ഇഷയുടെ ഇരിപ്പിടത്തിൽ നിന്ന് അൽപം അകന്നാണ് വിഡിയോയിൽ കാണുന്ന ആൾ നിൽക്കുന്നത്. ഇയാൾ തന്നെ തുറിച്ചു നോക്കുകയായിരുന്നുവെന്നും താരം പറയുന്നു. 

Video Courtesy: IB Times

''എന്നെപ്പോലുള്ള ഒരാൾ പൊതുസ്ഥലത്ത് ഇത്തരം അനുഭവങ്ങൾ നേരിടുകയാണെങ്കിൽ മറ്റു പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും? രണ്ട് സുരക്ഷാ ഉദ്യോസ്ഥർ അവിടെ ഉണ്ടായിട്ടുപോലും ഞാന്‍ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്'', ഇഷ ട്വിറ്ററിൽ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...