തല്ലാൻ സ്വാതന്ത്യമില്ലെങ്കിൽ എന്ത് പ്രണയം? സ്ത്രീവിരുദ്ധത ന്യായീകരിച്ച് സംവിധായകൻ; രോഷം

arjun-reddy-sandeep-07
SHARE

തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡി മലയാളത്തിലും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് കബീർ സിങ്ങ് 200 കോടി ക്ലബ്ബും കഴിഞ്ഞ് കുതിക്കുകയാണ്. ബോക്സോഫീസില്‍ വലിയ വിജയമായെങ്കിലും ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഗുരുതരമായ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. ചിത്രം വിഷലിപ്തമായ പുരുഷത്വത്തെ ആഘോഷിക്കുന്നുവെന്നും സ്ത്രീവിരുദ്ധമായ നിരവധി രംഗങ്ങൾ സിനിമയിലുണ്ടെന്നുമാണ് വിമർശനം. എന്നാൽ വിമർശകരെ കടന്നാക്രമിച്ചും വ്യക്തിപരമായി ആക്ഷേപിച്ചുമാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക പ്രതികരിച്ചത്. 

സിനിമക്കെതിരെ ഉയരുന്ന വിമർശനങ്ങൾ വ്യാജമാണെന്ന് സന്ദീപ് പറയുന്നു. ''പരസ്പരം തല്ലാനുള്ള സ്വാതന്ത്യം ഇല്ലയെങ്കിൽ നിങ്ങൾ അഗാധമായ പ്രണയത്തിലാണെന്ന് പറയുന്നതിൽ അർഥമില്ല. സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ സ്ത്രീകൾ ഒരിക്കലും പ്രണയിച്ചിട്ടുണ്ടാകില്ല, ഒരുപക്ഷേ അവരത് ശരിയായ രീതിയിൽ അനുഭവിച്ചിട്ടുണ്ടാകില്ല''- സന്ദീപ് പറഞ്ഞു. 

ഹിന്ദി റീമേക്കിൽ ചിലർ ചിത്രത്തിലെ സ്ത്രീവിരുദ്ധതയെപ്പറ്റി മാത്രമാണ് ചർച്ച ചെയ്യുന്നതെന്ന് സന്ദീപ് പറയുന്നു. ചിത്രത്തെ വിമർശിച്ച നിരൂപകനെ അഭിമുഖത്തിൽ സന്ദീപ് 'തടിയൻ' എന്നാണ് വിശേഷിപ്പിച്ചത്. പൈറസി അല്ല, ഇത്തരം നിരൂപകരും വിമർശകരായ സ്ത്രീകളുമാണ് സിനിമാ വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സന്ദീപ് പറഞ്ഞു. 

''ഇരുപത്തിനാലാം വയസ്സിൽ ഒരാശുപത്രിയിൽ ബലാത്സംഗ ഇരകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട് ഞാൻ. എന്റെ ചിത്രം ബലാത്സംഗത്തിന് പ്രചോദനമാകുന്നുവെന്ന് പറയുന്നത് വിഡ്ഡിത്തമാണ്. ആരോപണമുന്നയിക്കുന്നവർക്ക് 'റേപ്പ്' എന്ന വാക്കിന്റെ അർഥം പോലുമറിയില്ല. 

സിനിമയില്‍ ക്ലാസ് മുറിയിലെത്തി നായികയുടെ പേരുറക്കെ വിളിച്ചുപറഞ്ഞ് അധികാരം സ്ഥാപിക്കുന്ന രംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് സന്ദീപിന്റെ മറുപടി ഇങ്ങനെ: ''ഗാംഗ്സ്റ്റർ ചിത്രങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. എന്നിട്ട് ഞാനൊരു ഗാംഗ്സ്റ്റർ ആയില്ലല്ലോ. നിങ്ങൾ സ്നേഹിക്കുന്ന യുവതിയെ തല്ലാനോ ശരീരത്തിന്റെ എവിടെ വേണമെങ്കിലും സ്പര്‍ശിക്കാനോ ചുംബിക്കാനോ ചീത്തവാക്കുകൾ ഉപയോഗിക്കാനോ കഴിയില്ലെങ്കിൽ, ഞാനതിൽ പ്രണയം കാണുന്നില്ല''- സന്ദീപ് പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...