കൊച്ചിൻ കലാസദന്റെ സൂപ്പർഹിറ്റ് ഗാനമേള; പോസ്റ്ററിന്റെ പോസ്റ്റിട്ട് മമ്മൂട്ടി; ഫസ്റ്റ്ലുക്കിന് കയ്യടി

mammootty-ramesh-pisharadi-film
SHARE

‘സിനിമയുടെ പോസ്റ്റർ അല്ല, സിനിമയിലെ പോസ്റ്റർ..’ രമേശ് പിഷാരടിയിൽ നിന്നും പ്രതീക്ഷിച്ചത് തന്നെ എത്തിയിരിക്കുന്നു. തുടക്കം തന്നെ വ്യത്യസ്ഥമാക്കി പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ. മമ്മൂട്ടിയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ചിത്രമായ ഗാനഗന്ധർവന്റെ പോസ്റ്ററാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. സിനിമയുടെ പേര് പോലും പറയാതെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നതാണ് പ്രത്യേകത. അതിനൊപ്പം മമ്മൂട്ടിയെ കേന്ദ്രീകരിച്ചല്ല പോസ്റ്റർ എന്നതും ശ്രദ്ധേയം. ഗാനമേള ഗായകനായ കലാസദൻ  ഉല്ലാസായി മമ്മൂട്ടി  വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.

രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന  ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുക. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...