സിനിമയിലേക്ക് പാടിക്കയറി ഗിരീഷ് പുത്തഞ്ചേരിയുടെ മകനും; മമ്മൂട്ടിക്കൊപ്പം കയ്യടി

Mammootty-Jithin1
SHARE

മലയാളിക്ക് ഒാര്‍ത്തുവയ്ക്കാന്‍ ഒട്ടറെ മനോഹര ഗാനങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞന്‍ ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ജിതിൻ സിനിമയില്‍ സജീവമാകുന്നു. ശങ്കര്‍രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയിൽ താരമായി ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിൻ തിളങ്ങി. ചിത്രം കണ്ട ആരും ആ മുഖം മറക്കില്ല. മോഡേൺ സ്കൂളിലെ 12 അംഗ സംഘത്തിലെ ഗിരി. ഗിരിയായി വേഷമിട്ടതു ജിതിൻ ആയിരുന്നു. 

ബോളിവുഡിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ജിതിൻ പതിനെട്ടാം പടിയിലൂടെ മലയാള സിനിമയിൽ സജീവമാകുകയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ, ടൊവീനോയുടെ ഇടക്കാല ബെറ്റാലിയൻ എന്നീ ചിത്രങ്ങളിൽ ജിതിന്‍ വേഷമിട്ടിരുന്നു. ടൊവീനോയുടെ തന്നെ തരംഗത്തിൽ അഡീഷണൽ ഡയലോഗിലും ജിതിൻ ഉണ്ടായിരുന്നു. 

ജിതിന്റെ സിനിമയിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്. സഹോദരൻ ദിൻനാഥ് പുത്തഞ്ചേരിയും സംഗീത രംഗത്തു സജീവമാവുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടുള്ള സ്നേഹവും ബഹുമാനവും നിറച്ചു തന്നെയാണ് ഇരുവരെയും മലയാള സിനിമാപ്രേമികൾ സ്വീകരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...