ഇവിടെയുമുണ്ട് അടപ്പ് തെറിപ്പിക്കാനറിയുന്ന പിള്ളേർ; ചലഞ്ച് തുടരുന്നു; വിഡിയോ

bottle-cap-challenge
SHARE

ബോട്ടില്‍ ക്യാപ് ചലഞ്ചാണ് സമൂഹമാധ്യമങ്ങളിലെ നവതരംഗം. അടപ്പ് തെറിപ്പിക്കാൻ നിരന്നുനിക്കുകയാണ് ചുണക്കുട്ടികൾ. ഹോളിവു‍ഡിൽ തുടങ്ങി ബോളിവുഡ് വഴി മലയാളത്തിലെത്തിയ ചലഞ്ച് ഇവിടെ ആദ്യം തുടങ്ങിവെച്ചത് നീരജ് മാധവാണെങ്കിലും പിന്തുടര്‍ച്ചക്കാർ പിന്നെയുമുണ്ടായി. ഉണ്ണി മുകുന്ദൻ, ശരത് അപ്പാനി, അജു വർഗീസ്, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും വെല്ലുവിളി സ്വീകരിച്ച് അടപ്പ് തെറിപ്പിച്ചു. ബോളിവുഡിൽ മാത്രമല്ല ഇവിടെ കേരളത്തിലു‌മുണ്ട് അടപ്പ് തെറിപ്പിക്കാൻ അറിയുന്ന പിള്ളേർ എന്നാണ് ആരാധകർ പറയുന്നത്.

കാണുന്ന പോലെ അത്ര എളുപ്പമല്ല എന്ന മുഖവുരയോടെയാണ് നീരജ് മാധവ് വിഡിയോ പങ്കു വച്ചത്. എത്ര കുപ്പികള്‍ പൊട്ടിയ ശേഷമാണ് അവസാനം അടപ്പ് തെറിപ്പിച്ചത് എന്ന സംശയമായിരുന്നു കണ്ടവരിൽ ചിലർക്ക്. ഉണ്ണി മുകുന്ദനെ ബോട്ടിൽ ചലഞ്ചിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു നീരജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ചലഞ്ച് കൂളായി ഏറ്റെടുത്ത ഉണ്ണി മുകുന്ദൻ പുഷ്പം പോലെ അടപ്പ് തെറിപ്പിച്ചു.  ചലഞ്ചുകൾ ഏറ്റെടുക്കുന്നത് എന്നും സൂപ്പർ കൂൾ പരിപാടിയാണെന്ന മുഖവുരയോടെയാണ് താരം വിഡിയോ പങ്കുവെച്ചത്. 

അൽപം വെറൈറ്റി ആയി ചില്ലുകുപ്പിക്കു പകരം ഫ്ലാസ്കിന്റെ കുപ്പി അടിച്ചു താഴെയിട്ട് വിനയ് ഫോർട്ടും ചലഞ്ചിന്റെ ഭാഗമായി. റേഡിയോ മാംഗോയാണ് താരത്തെ ചലഞ്ചിലേക്ക് ക്ഷണിച്ചത്. 

കുപ്പിയുടെ അടപ്പ് അടിച്ചു തെറിപ്പിക്കുന്നതിനു പകരം കുപ്പി തന്നെ അടിച്ചു പൊട്ടിച്ചു അപ്പാനി ശരത്. ''ആക്‌ഷൻ എന്നു പറഞ്ഞാൽ ഞാൻ വെളിച്ചപ്പാടാ'' എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ.

കൂട്ടത്തിൽ വീണ്ടും വെറൈറ്റിയായി മെയ്യനങ്ങാതെ ചലഞ്ചിൽ പങ്കെടുത്തത് അജു വർഗീസ് ആണ്. ആദ്യരാത്രി എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഫോട്ടോയാണ് ബോട്ടിൽ ചലഞ്ചിൽ താരം അവതരിപ്പിച്ചത്. ബോട്ടിൽ ചലഞ്ചിന് തയ്യാറെടുക്കുന്ന കുഞ്ഞുമോൻ എന്ന രസികൻ അടിക്കുറിപ്പിനൊപ്പം 'പുഷ് അപ്' എടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...